Mon. Dec 23rd, 2024
മുംബൈ:

പ്രശസ്ത ബോളിവുഡ് താരം  ഋഷി കപൂർ അന്തരിച്ചു. 67 വയസായിരുന്നു. ശ്വസനസംബന്ധമായ അസുഖത്തെത്തുടർന്ന്  ഇന്ന് രാവിലെ മുംബൈയിലെ സ്വകാര്യ  ആശുപത്രിയിലായിരുന്നു അന്ത്യം. രണ്ട് വർഷത്തോളമായി കാൻസർ രോഗം ബാധിച്ച് ചികിത്സയിലായിരുന്നു അദ്ദേഹം. പ്രശസ്ത ബോളിവുഡ് താരം രാജ്കപൂറിന്റെ രണ്ടാമത്തെ മകനാണ് ഋഷി കപൂർ. 1973ൽ ‘ബോബി’ എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച അദ്ദേഹത്തിന്റെ അവസാനചിത്രം 2019ൽ പുറത്തിറങ്ങിയ ‘ദി ബോഡി’ ആയിരുന്നു. ബോളിവുഡ് താരം നീതു കപൂർ ആണ് ഭാര്യ. ബോളിവുഡ് നടൻ രൺബീർ കപൂർ മകനാണ്.