Wed. Jan 22nd, 2025
തിരുവനന്തപുരം:

ജീവനക്കാരുടെ സാലറി കട്ട് ചെയ്യാനുള്ള സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്ത സാഹചര്യത്തില്‍ ഇന്നു ചേരുന്ന മന്ത്രിസഭായോഗം തുടര്‍ നടപടികള്‍ ചര്‍ച്ച ചെയ്യും. ശമ്പളം പിടിക്കാന്‍ ഓര്‍ഡിനന്‍സ് ഇറക്കുന്നതും വിധിക്കെതിരെ അപ്പീല്‍ നല്‍കുന്നതും പരിഗണനയിലുണ്ട്.

തദ്ദേശ സ്ഥാപനങ്ങളിലെ വാര്‍ഡ് വിഭജനം നീട്ടിവെയ്ക്കാന്‍ വേണ്ടി പുതിയ ഓര്‍ഡിനന്‍സ് ഇറക്കാനും മന്ത്രിസഭയോഗത്തില്‍ തീരുമാനമുണ്ടായേക്കും. ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളത്തിലെ ആറ് ദിവസം വച്ച് അഞ്ച് മാസം വരെ മാറ്റിവെയ്ക്കാനുള്ള സര്‍ക്കാര്‍ ഉത്തരവാണ് ഹൈക്കോടതി ഇന്നലെ സ്റ്റേ ചെയ്തത്. എന്നാല്‍, നിലവിലെ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ ശമ്പളം പിടിക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്നോട്ട് പോകാന്‍ കഴിയില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്.