തിരുവനന്തപുരം:
കൊവിഡിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ പെന്ഷന് വിതരണത്തിന് മെയ് 4 മുതല്‍ 8 വരെ ട്രഷറികളില്‍ ക്രമീകരണം ഏര്‍പ്പെടുത്തി. മെയ് നാലിന് രാവിലെ 10 മുതല്‍ ഒന്നു വരെ പിടിഎസ്ബി അക്കൗണ്ട് നമ്പര്‍ പൂജ്യത്തില്‍ അവസാനിക്കുന്ന പെന്‍ഷന്‍കാര്‍ക്കും ഉച്ചയ്ക്ക് രണ്ടു മുതല്‍ നാലു വരെ പിടിഎസ്ബി അക്കൗണ്ട് നമ്പര്‍ ഒന്നില്‍ അവസാനിക്കുന്ന പെന്‍ഷന്‍കാര്‍ക്കും തുക വിതരണം ചെയ്യും.
മെയ് അഞ്ചിന് രാവിലെ 10 മണി മുതല്‍ ഒരു മണി വരെ പിടിഎസ്ബി അക്കൗണ്ട് നമ്പര്‍ രണ്ടില്‍ അവസാനിക്കുന്ന പെന്‍ഷന്‍കാര്‍ക്കും ഉച്ചയ്ക്ക് രണ്ടു മുതല്‍ നാലു വരെ നമ്പര്‍ മൂന്നില്‍ അവസാനിക്കുന്ന പെന്‍ഷന്‍കാര്‍ക്കും വിതരണം ചെയ്യും.
മെയ് ആറിന് രാവിലെ 10 മണി മുതല്‍ ഒരു മണി വരെ അക്കൗണ്ട് നമ്പര്‍ നാലില്‍ അവസാനിക്കുന്ന പെന്‍ഷന്‍കാര്‍ക്കും ഉച്ചയ്ക്ക് രണ്ടു മുതല്‍ നാലു വരെ അഞ്ചില്‍ അവസാനിക്കുന്ന പെന്‍ഷന്‍കാര്‍ക്കും തുക വിതരണം ചെയ്യും. മെയ് ഏഴിന് രാവിലെ 10 മണി മുതല്‍ ഒരു മണി വരെ അക്കൗണ്ട് നമ്പര്‍ ആറില്‍ അവസാനിക്കുന്ന പെന്‍ഷന്‍കാര്‍ക്കും ഉച്ചയ്ക്ക് രണ്ടു മുതല്‍ നാലു വരെ ഏഴില്‍ അവസാനിക്കുന്നവര്ക്കുമാണ് അവസരം.
മെയ് എട്ടിന് രാവിലെ 10 മണി മുതല്‍ ഒരു മണി വരെ അക്കൗണ്ട് നമ്പര്‍ എട്ടില്‍ അവസാനിക്കുന്ന പെന്‍ഷന്‍കാര്‍ക്കും ഉച്ചയ്ക്ക് രണ്ടു മുതല്‍ നാലു വരെ ഒന്‍പതില്‍ അവസാനിക്കുന്ന പെന്‍ഷന്‍കാര്‍ക്കും തുക നല്‍കും. ഒരു സമയം ട്രഷറി കാഷ്/ ടെല്ലര്‍ കൗണ്ടറുകള്‍ക്കു സമീപം പരമാവധി അഞ്ചു പേരെ മാത്രമെ അനുവദിക്കുകയുള്ളു, വരിനില്‍ക്കേണ്ടിവന്നാല്‍ ശാരീരിക അകലം പാലിക്കണം തുടങ്ങിയ മാര്‍ഗ നിര്‍ദ്ദേശങ്ങളും പാലിക്കപ്പെടണം.
ട്രഷറികളില്‍ നേരിട്ടെത്താന്‍ കഴിയാത്തവര്‍ക്ക് വ്യക്തിഗത ബാങ്ക് അക്കൗണ്ടുകളുടെ വിശദവിവരങ്ങള്‍ ഒപ്പിട്ട ചെക്കിനോടൊപ്പം സമര്‍പ്പിച്ചാല്‍ തുക ബാങ്ക് അക്കൗണ്ടിലേക്ക് നല്‍കും. അപേക്ഷ നല്കുന്ന പെന്‍ഷന്‍കാര്‍ക്ക് അവരുടെ അക്കൗണ്ടുകള്‍ക്ക് ഓണ്‍ലൈന്‍ ട്രാന്സാക്ഷന് സൗകര്യം ലഭ്യമാക്കുന്നതിനും ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.