Mon. Dec 23rd, 2024
തിരുവനന്തപുരം:

കൊവിഡ് പശ്ചാത്തലത്തിലെ കനത്ത സാമ്പത്തിക പ്രതിസന്ധിയ്ക്കിടയിലും പെരിയ ഇരട്ട കൊലപാതക കേസിനെതിരെ വാദിക്കുന്ന അഭിഭാഷകർക്ക് ഫീസ് അനുവദിച്ച് സംസ്ഥാന സർക്കാർ. കേസിൽ സർക്കാരിന് വേണ്ടി ഹാജരാകുന്ന സുപ്രീംകോടതിയിൽ നിന്നുള്ള മുതിർന്ന അഭിഭാഷകരായ മന്ദീർ സിങ്ങിനും പ്രഭാസ്ബജാജിനുമാണ് പണം നൽകാൻ ഉത്തരവിട്ടിരിക്കുന്നത്. എന്നാൽ ഉത്തരവിൽ തുക വ്യക്തമാക്കിയിട്ടില്ല.

അഡ്വക്കേറ്റ് ജനറലിന്റെ കത്തിന്റെ അടിസ്ഥാനത്തിൽ രണ്ട് പേരുടെയും ബിസിനസ് ക്ലാസ് വിമാന യാത്രക്കും ഹോട്ടൽ താമസത്തിനുമാണ് പണം അനുവദിച്ചത്. അതേസമയം, പെരിയ ഇരട്ട കൊലക്കേസ് രേഖകള്‍ സിബിഐക്ക് കൈമാറാനുള്ള ഹൈക്കോടതി ഉത്തരവ് സംസ്ഥാന സര്‍ക്കാര്‍ പാലിച്ചിട്ടില്ല. പൊലീസ് അന്വേഷണത്തിലെ വീഴ്ചകൾ അക്കമിട്ട് നിരത്തിയാണ് ഹൈക്കോടതി ഇരട്ട കൊലക്കേസിൽ കുറ്റപത്രം റദ്ദാക്കി കേസ് സിബിഐയ്ക്ക് കൈമാറിയത്.