Mon. Dec 23rd, 2024
തിരുവനന്തപുരം:

കൊവിഡ് ലോക്ക് ഡൗൺ തുടരുന്ന പശ്ചാത്തലത്തിൽ നഷ്ടം നികത്താന്‍ ബസ് ചാർജ് താത്കാലികമായി വർദ്ധിപ്പിക്കണമെന്ന് ഗതാഗത വകുപ്പ് ശുപാർശ ചെയ്തു. റോഡ് നികുതിയിലോ ഇന്ധന നികുതിയിലോ ഇളവ് നല്കണമെന്നും സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട് .

സംസ്ഥാനത്ത് ലോക്ക് ഡൗൺ കഴിഞ്ഞാലും ബസ്സുകൾ ഉടന്‍ നിരത്തിലിറക്കില്ലെന്ന് സ്വകാര്യ ബസ്സ് ഉടമകൾ വ്യക്തമാക്കിയിരുന്നു. സർവീസുകൾ താത്കാലികമായി നിർത്തിവയ്ക്കാനായി ഉടമകള്‍ സ്റ്റോപ്പേജ് അപേക്ഷ നൽകുകയും ചെയ്തു.

സർക്കാര്‍ നിബന്ധനയനുസരിച്ച് സർവീസ് നടത്തിയാല്‍ വന്‍ സാമ്പത്തിക നഷ്ടം സംഭവിക്കുമെന്നാണ് ഉടമകള്‍ പറയുന്നത്. നികുതി, ഇന്‍ഷുറന്‍സ് എന്നിവയില്‍ നിന്ന് ഒഴിവാക്കുകയും തൊഴിലാളി ക്ഷേമനിധി സര്‍ക്കാര്‍  അടയ്ക്കുകയും ചെയ്താല്‍ സര്‍വീസ് നടത്താമെന്നാണ് അവരുടെ നിലപാട്.