Mon. Dec 23rd, 2024
കൊച്ചി:

 
പ്രശസ്ത സംഗീതസംവിധായകൻ എം കെ അർജ്ജുനൻ അന്തരിച്ചു. എൺപത്തിനാലു വയസ്സായിരുന്നു. പള്ളുരുത്തിയിലെ വീട്ടിൽ ഇന്നു പുലർച്ചയ്ക്കാണു മരിച്ചത്. 1968 ല്‍ ‘കറുത്ത പൗര്‍ണമി’ എന്ന ചിത്രത്തിന് സംഗീതം ഒരുക്കിയാണ്​ സിനിമാസംഗീത സംവിധാന രംഗത്ത് അരങ്ങേറുന്നത്.

2017 ൽ ഭയാനകം എന്ന ചിത്രത്തിലെ സംഗീതസംവിധാനത്തിന് സംസ്ഥാന സർക്കാർ പുരസ്കാരം ലഭിച്ചിരുന്നു.