Mon. Dec 23rd, 2024
കോട്ടയം:

 
കൊവിഡ് 19 ബാധയെത്തുടർന്ന് കോട്ടയത്തെ സർക്കാർ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന രണ്ടു പേർക്ക് രോഗം ഭേദമായി. പത്തനംതിട്ടയിലെ തോമസ്, ഭാര്യ മറിയാമ്മ എന്നിവർക്കാണ് രോഗം ഭേദമായത്. തൊണ്ണൂറ്റിമൂന്നും എൺപത്തെട്ടും വയസ്സാണ് ഇവർക്ക്. ഇവരുടെ തന്നെ ബന്ധുക്കളിൽ നിന്നാണ് രോഗം പിടിപെട്ടത്.

ഇവരുടെ ചികിത്സ നടത്തിയ മെഡിക്കൽ കോളേജിലെ എല്ലാ ജീവനക്കാർക്കും ആരോഗ്യവകുപ്പു മന്ത്രി കെ കെ ശൈലജ അഭിനന്ദനം അറിയിച്ചു.