Mon. Dec 23rd, 2024
മംഗളൂരു:

രാജ്യത്തെ സമ്പൂർണ ലോക്ക്ഡൗണിനിടയില്‍ ഇന്ന് മംഗളൂരുവിലെ നിയന്ത്രണങ്ങൾക്ക് ഇളവ് വരുത്തി. അവശ്യ സാധനങ്ങൾ വാങ്ങാനായി രാവിലെ ആറ് മുതല്‍ മൂന്ന് വരെയാണ് ഇളവ് നല്‍കിയിട്ടുള്ളത്. അതേസമയം കര്‍ണാടക അതിര്‍ത്തി അടച്ചതോടെ മംഗലാപുരത്ത് പോയി ചികിത്സ തേടാനാവാതെ കാസർകോട് രണ്ട് പേർ കൂടി മരിച്ചു. അതേസമയം, ജില്ലയിലെ കൊവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി വർധിക്കുന്നതിനാൽ ഇവിടെ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. കാസർഗോഡ് ഇന്നലെ മാത്രം 17 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ജില്ലയിലെ കൊവിഡ് ബാധിതരുടെ എണ്ണം 106 ആയി.