Mon. Dec 23rd, 2024
ന്യൂഡൽഹി:

 
കേരളത്തിൽ കൊറോണ വൈറസ് ബാധിതരുടെ എണ്ണം ഇരുന്നൂറിൽ അധികമായി. രോഗം സ്ഥിരീകരിക്കപ്പെട്ടവരിൽ അധികവും വിദേശത്തുനിന്നും എത്തിയവരാണ്. ഇരുപത്തിയൊന്നു പേർക്ക് രോഗം ഭേദമായിട്ടുണ്ട്.

ഇന്ത്യയിൽ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം ആയിരം കവിഞ്ഞു. ഇരുപത്തിയേഴു പേരാണ് ഇതുവരെ കൊറോണ വൈറസ് ബാധയെത്തുടർന്ന് രാജ്യത്ത് മരിച്ചിട്ടുള്ളത്.

മഹാരാഷ്ട്രയിൽ രോഗികളുടെ എണ്ണം നൂറ്റി എൺപത്തിയാറായി. ഡൽഹിയിൽ രോഗികളുടെ എണ്ണം നാല്പത്തിയൊമ്പതിൽ നിന്നും എഴുപത്തിരണ്ടായി.