Fri. Nov 22nd, 2024
ന്യൂഡൽഹി:

 
അതിർത്തികൾ അടയ്ക്കാനും കുടിയേറ്റക്കാരായ തൊഴിലാളികൾക്ക് ഭക്ഷണവും താമസസൌകര്യവുമൊരുക്കി അവർ ഇപ്പോൾ എവിടെയാണോ അവിടെത്തന്നെ നിൽക്കാൻ പറയാനും കേന്ദ്രം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. കൊറോണ വൈറസ് വ്യാപനത്തെത്തുടർന്ന് ലോക്ക്ഡൌൺ പ്രഖ്യാപിച്ചതിനാൽ തൊഴിൽ നഷ്ടപ്പെട്ട അനേകായിരം തൊഴിലാളികൾ പല സംസ്ഥാനങ്ങളിൽ നിന്നും സ്വന്തം നാട്ടിലേക്ക് കൂട്ടത്തോടെ തിരിച്ചുപോകുകയാണ്.

ലോക്ക്ഡൌൺ നിയന്ത്രണം ലംഘിച്ച് പോകുന്നവരെ 14 ദിവസം നിരീക്ഷണത്തിൽ പാർപ്പിക്കുമെന്നും കേന്ദ്രം പറഞ്ഞു. ഈയവസരത്തിൽ തൊഴിലാളികൾക്ക് ഭക്ഷണവും പാർപ്പിടവും നൽകാനും സംസ്ഥാനങ്ങളോട് കേന്ദ്രം ആവശ്യപ്പെട്ടു.