Fri. Nov 22nd, 2024
ബെംഗളൂരു:

ഇൻഫോസിസ്സിലെ ഒരു ജീവനക്കാരനെ ബെംഗളൂരു സിറ്റി ക്രൈം ബ്രാഞ്ച് അറസ്റ്റു ചെയ്തു. പുറത്തിറങ്ങി നടക്കാനും തുമ്മിയിട്ട് കൊറോണ വൈറസ് പരത്താനും ഇയാൾ സാമൂഹികമാധ്യമത്തിലിട്ട ഒരു കുറിപ്പിൽ ആഹ്വാനം ചെയ്യുകയായിരുന്നു.

“നമുക്ക് കൈകോർക്കാം. പുറത്തുപോയിട്ട് പൊതുവിടങ്ങളിൽ വായ പൊത്താതെ തുമ്മാം. വൈറസ് പരത്താം.” എന്നാണ് ബെംഗളൂരുകാരനായ ഇരുപത്തിയഞ്ചുവയസ്സുകാരൻ മുജീബ് മുഹമ്മദ് ഫേസ്ബുക്കിൽ കുറിപ്പിട്ടത്.

ഇയാളെ ജോലിയിൽ നിന്നും പിരിച്ചുവിട്ടതായി ഇൻഫോസിസ് അറിയിച്ചു.

കൊറോണ വൈറസ് ബാധിച്ച് രാജ്യത്ത് ഇതിനകം 19 പേർ മരിച്ചിട്ടുണ്ട്. എണ്ണൂറിലധികം പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുമുണ്ട്. വൈറസ് വ്യാപനം തടയാനായി രാജ്യത്ത് 21 ദിവസത്തെ ലോക്ക്ഡൌൺ പ്രഖ്യാപിച്ചിരിക്കുകയാണ്.