Wed. Jan 22nd, 2025
കൊച്ചി:

 
കൊറോണ വൈറസ് ബാധയെത്തുടർന്ന് ഒരാൾ കൊച്ചിയിൽ മരിച്ചു. സംസ്ഥാനത്ത് രേഖപ്പെടുത്തുന്ന ആദ്യമരണം ആണിത്. കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന അറുപത്തിയൊമ്പതുകാരനാണ് മരിച്ചത്. മട്ടാഞ്ചേരി ചുള്ളിക്കൽ സ്വദേശിയാണ് ഇദ്ദേഹം. ശനിയാഴ്ച രാവിലെ എട്ടുമണിക്കായിരുന്നു അന്ത്യം.

മാർച്ച് പതിനാറിനാണ് ഇദ്ദേഹം ദുബായിയിൽ നിന്ന് എത്തിയത്. ഇദ്ദേഹത്തിന് പ്രമേഹവും ഉയർന്ന രക്തസമ്മർദ്ദവും മുൻപേ ഉണ്ടായിരുന്നു. ന്യൂമോണിയ ലക്ഷണങ്ങളോടെ മാർച്ച് ഇരുപത്തിരണ്ടിനാണ് ഇദ്ദേഹത്തെ കളമശ്ശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുന്നത്.