Mon. Dec 23rd, 2024
മുംബൈ:

 
ആരോഗ്യരംഗത്തെ പ്രമുഖ കമ്പനിയായ പ്രാക്ടോ, പരിശോധനാലാബ് ശൃംഖലയായ തൈറോകെയറുമായിച്ചേർന്ന് കൊവിഡ് 19 കണ്ടുപിടിക്കാനുള്ള പരിശോധയ്ക്കു തയ്യാറായെന്ന് അറിയിച്ചു. ഇത് സർക്കാരിന്റേയും, ഇന്ത്യൻ കൌൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റേയും അംഗീകാരത്തോടെയാണ് നടപ്പാക്കുന്നതെന്ന് വാർത്താ ഏജൻസിയായ ഐ എ എൻ എസ് റിപ്പോർട്ടു ചെയ്തതായി വോക്ക് ജേണൽ റിപ്പോർട്ടു ചെയ്തു.

ഈ ടെസ്റ്റ് 4500 രൂപയ്ക്ക് മുംബൈയിൽ ഉള്ളവർക്ക് ശനിയാഴ്ച മുതൽ ലഭ്യമാകുമെന്നും, ഉടനെത്തന്നെ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും കൂടെ സാദ്ധ്യമാക്കുമെന്നും പ്രാക്ടോ പറഞ്ഞു.

ഒരു ഡോക്ടറുടെ കുറിപ്പും, ടെസ്റ്റ് ആവശ്യപ്പെട്ടുകൊണ്ട് പൂരിപ്പിച്ച് ഡോക്ടറുടെ ഒപ്പോടുകൂടിയ ഫോമും, ഫോട്ടോ പതിപ്പിച്ച ഒരു ഐഡന്റിറ്റി കാർഡും പരിശോധയ്ക്കു ചെല്ലുമ്പോൾ കരുതണം.