Thu. Apr 10th, 2025 10:09:40 AM
ന്യൂഡൽഹി:

 
ഇന്ത്യയിൽ കൊവിഡ് 19 രോഗികളുടെ എണ്ണം 775 ആയി. ഇതിൽ 78 പേർ സുഖം പ്രാപിക്കുകയോ ഡിസ്‌ചാർജ്ജ് ആവുകയോ ചെയ്തു. 19 പേരാണ് ഇന്ത്യയിൽ ഇതുവരെ കൊറോണ വൈറസ് ബാധിച്ച് മരിച്ചിട്ടുള്ളത്. ഇതുകൂടാതെ പുതിയ രണ്ടു മരണങ്ങൾ കൂടെ റിപ്പോർട്ടു ചെയ്യപ്പെട്ടിട്ടുണ്ട്. അതിന്റെ വിശദാംശങ്ങൾ അറിവായിട്ടില്ല. ആരോഗ്യകുടുംബക്ഷേമമന്ത്രാലയമാണ് ഇക്കാര്യങ്ങൾ അറിയിച്ചത്.

കൊറോണ വൈറസ് ബാധ കണ്ടെത്താനുള്ള 10000 പരിശോധനാക്കിറ്റുകൾ കേന്ദ്രസർക്കാർ പശ്ചിമബംഗാളിലേക്ക് അയച്ചിട്ടുണ്ട്. സംസ്ഥാനത്ത് പരിശോധനാക്കിറ്റുകൾ കുറവാണെന്ന് മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞിരുന്നു.