Sun. Dec 22nd, 2024
കൊല്ലം:

 
വിദേശയാത്ര കഴിഞ്ഞെത്തിയതിനാൽ വീട്ടിൽ നിരീക്ഷണത്തിൽ കഴിയാൻ ആവശ്യപ്പെട്ടത് ലംഘിച്ച് സ്വദേശത്തേക്കു പോയ സബ് കലക്ടർക്ക് സസ്പെൻഷൻ. കൊല്ലം സബ് കലക്ടർ അനുപം മിശ്രയ്ക്കെതിരെയാണ് നടപടിയെടുത്തത്.

ഒരു മാസത്തെ സിംഗപ്പൂർ, മലേഷ്യ യാത്രകൾക്കു ശേഷം മാർച്ച് പതിനെട്ടിനു തിരിച്ചെത്തിയപ്പോൾ, വീട്ടിൽ നിരീക്ഷണത്തിൽ കഴിയാൻ ആരോഗ്യവകുപ്പ് നിർദ്ദേശം നൽകിയിരുന്നു. ഇതു ലംഘിച്ച് സ്വന്തം നാടായ കാൻപൂരിലേക്ക് പോകുകയായിരുന്നു.

ഇതിനെക്കുറിച്ച് കൊല്ലം കലക്ടർ റിപ്പോർട്ടു നൽകുകയായിരുന്നു. ഈ റിപ്പോർട്ട്, നടപടി സ്വീകരിയ്ക്കണമെന്ന ആവശ്യം ഉന്നയിച്ച്, റവന്യൂമന്ത്രി, മുഖ്യമന്ത്രിയ്ക്കു കൈമാറുകയായിരുന്നു.