Fri. Nov 22nd, 2024
തിരുവനന്തപുരം:

 
കേരളത്തിൽ ഇതുവരെ കൊവിഡ്​ ബാധയിൽ സാമൂഹിക വ്യാപനം ഉണ്ടായിട്ടില്ലെന്ന്​ ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു.
ഗൾഫിൽ നിന്നും കേരളത്തിലേക്കെത്തുന്നവരെ നിരീക്ഷിക്കുന്നുവെന്നും, കേരളത്തിലെ കൊവിഡ് 19 രോഗബാധിതരിൽ എൺപതു ശതമാനവും വിദേശത്തുനിന്നെത്തിയവരാണെന്നും മന്ത്രി പറഞ്ഞു. അടുത്ത ഒരാഴ്ച നിർണ്ണായകമാണെന്നും വിദേശത്തുനിന്നെത്തുന്നവർ ക്വാറന്റീൻ പാലിക്കാൻ തയ്യാറാവാത്തത് ദൌർഭാഗ്യകരമാണെന്നും മന്ത്രി ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

സംസ്ഥാനത്ത് ഇതുവരെ കൊവിഡ് ബധിച്ചവരുടെ എണ്ണം 138 അണ്. വയനാട്ടിൽ ഇന്നലെ ആദ്യമായി ഒരാൾക്ക് കൊറോണ സ്ഥിരീകരിച്ചു.

കൊല്ലം സബ് കലക്ടർ, നിർദ്ദേശങ്ങൾ ലംഘിച്ചതായി ഒരു റിപ്പോർട്ട് കളക്ടർ സർക്കാരിനു നൽകിയിട്ടുണ്ട്. കൊല്ലം സബ് കലക്ടർ അനുപം മിശ്ര വിദേശയാത്ര കഴിഞ്ഞ് കേരളത്തിൽ തിരിച്ചെത്തിയപ്പോൾ വീട്ടിൽ കഴിയണമെന്ന നിർദ്ദേശം പാലിക്കാതെ കാൻപൂരിലേക്കു പോവുകയായിരുന്നു.

ലോക്ക് ഡൌൺ ആയതോടെ മദ്യം ലഭിക്കാത്തതിനെത്തുടർന്ന് യുവാവ് ആത്മഹത്യ ചെയ്തു. കുന്നംകുളം കേച്ചേരി സ്വദേശിയും പെയിന്റിങ് തൊഴിലാളിയുമായ സനോജ് ആണ് ആത്മഹത്യ ചെയ്തത്. തൂവാനൂര്‍ കുളങ്ങര വീട്ടിൽ മോഹന​​ന്റെ മകനാണ്.