Thu. Jan 23rd, 2025
ബെംഗളൂരു:

 
കൊറോണ വൈറസ് ബാധയെത്തുടർന്ന് കർണ്ണാടകയിൽ ഒരാൾ കൂടെ മരിച്ചു. കൊറോണ വ്യാപനത്തെത്തുടർന്നുള്ള രണ്ടാമത്തെ മരണം ബുധനാഴ്ച വൈകീട്ട് സംഭവിച്ചതായി കർണ്ണാടക ആരോഗ്യമന്ത്രി കെ സുധാകർ അറിയിച്ചു.

കൊവിഡ് 19 പോസിറ്റീവ് ആയ ഒരു സ്ത്രീയാണ് ബുധനാഴ്ച മരിച്ചത്. വിശദവിവരങ്ങൾ അറിയുന്നതേയുള്ളൂ.

ആളുകളോട് വീട്ടിൽ സുരക്ഷിതരായി ഇരിക്കാൻ മന്ത്രി അഭ്യർത്ഥിച്ചു.

കർണ്ണാടകയിലെ കൽബുർഗിയിലാണ് ഇന്ത്യയിൽ കൊവിഡ് മൂലമുള്ള ആദ്യമരണം രേഖപ്പെടുത്തിയത്.