Mon. Dec 23rd, 2024
ഹൈദരാബാദ്:

 
പ്രമുഖ ബാഡ്‌മിന്റൺ താരം പി വി സിന്ധു കൊറോണ വൈറസ് വ്യാപനം തടുക്കാനുള്ള പ്രവർത്തനങ്ങൾക്കായി പത്തുലക്ഷം രൂപ സംഭാവന ചെയ്തു. ആന്ധ്രയിലേക്കും തെലങ്കാനയിലേയും മുഖ്യമന്ത്രിമാരുടെ ദുരിതാശ്വാസനിധിയിലേക്ക് കൊവിഡ് 19 മഹാമാരിയെ ചെറുക്കാൻ സിന്ധു അഞ്ചുലക്ഷം രൂപ വീതം നൽകി.

“കൊവിഡ് -19 നെതിരെ പോരാടുന്നതിന് തെലങ്കാന, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങൾക്കായി മുഖ്യമന്ത്രിമാരുടെ ദുരിതാശ്വാസ നിധിയിലേക്ക് 5,00,000 രൂപ വീതം (അഞ്ച് ലക്ഷം രൂപ) ഞാൻ സംഭാവന ചെയ്യുന്നു,” സിന്ധു ട്വീറ്റ് ചെയ്തു.