Mon. Dec 23rd, 2024
തേനി:

 
തമിഴ്‌നാട്ടിലെ തേനിയില്‍ കാട്ടുതീ പടര്‍ന്നതിനെ തുടര്‍ന്ന് മൂന്ന് തോട്ടം തൊഴിലാളികള്‍ മരിച്ചു. പൊള്ളലേറ്റ 6 പേരെ തേനി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിരിക്കുകയാണ്. ഇടുക്കി പൂപ്പാറയില്‍ നിന്ന് പണി കഴിഞ്ഞ് പോയ തമിഴ് തൊഴിലാളികളാണ് അപകടത്തില്‍ പെട്ടത്. കൊറോണ ജാഗ്രതയുടെ
പശ്ചാത്തലത്തില്‍ കേരള-തമിഴ്‌നാട് അതിര്‍ത്തികള്‍ അടച്ചതിനാല്‍ മറ്റു വഴികളില്ലാതെ വന്നതോടെയാണ് തൊഴിലാളികള്‍ കാട്ടിലൂടെ സഞ്ചരിച്ചത്.

ചികിത്സയില്‍ കഴിയുന്ന ഒരാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.