Wed. Jan 22nd, 2025

ലോകവ്യാപകമായി പടര്‍ന്നുകൊണ്ടിരിക്കുന്ന കൊറോണയെ ഒരുമിച്ചുതന്നെ നിയന്ത്രിക്കുവാനായി സിങ്കപ്പൂര്‍ സര്‍ക്കാര്‍ ട്രേസ്-ടുഗെതര്‍ എന്നൊരു ആപ്പ് നിര്‍മ്മിച്ചിരിക്കുകയാണ്. കൊറോണ വൈറസ് രോഗികളുടെ 2 മീറ്റര്‍ അടുത്തായി നില്‍ക്കുന്ന ആളുകളെ കണ്ടെത്തുവാന്‍ കഴിയുന്നതാണ് ആപ്പിന്റെ ഉപയോഗം. 30മിനുട്ടുകള്‍ക്ക് അത് കാണാന്‍ സാധിക്കും.

ബ്ലൂട്ടൂത്ത് സംവിധാനമാണ് ഇതിനായി ഉപയോഗിക്കുന്നത്. വൈറസ് ബാധിതര്‍ക്ക് ആരൊക്കെയായി ഇടപഴകി എന്ന് ഓര്‍മ്മയില്ലാത്ത സന്ദര്‍ഭത്തില്‍ ഇത് ഫലപ്രദമാണ്. പൊതു ആരോഗ്യ അതോറിറ്റിയാണ് ഡാറ്റ വിശകലനം ചെയ്യുന്നതും വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതും. ഇത് ഓപ്പണ്‍സോഴ്സ് ആയതുകൊണ്ട് ലോകത്തെമ്പാടുമുള്ള ഡെവലപ്പര്‍മാര്‍ക്ക് ഇതിന്റെ സോഴ്സ്കോഡ് സ്വതന്ത്രമായി ലഭ്യമാണെന്നതാണ് മറ്റൊരു പ്രത്യേകത.