Tue. Apr 23rd, 2024
ന്യൂഡൽഹി:

 
കൊറോണ വൈറസ് രോഗം പടരുന്നതിനെ പ്രതിരോധിയ്ക്കാനായി അതിർത്തികൾ അടച്ച് എല്ലാ അന്താരാഷ്ട്ര വിമാനസർവ്വീസുകളും താത്കാലികമായി നിർത്തിവച്ചതിനാൽ ബംഗ്ലാദേശിലെ ഒരു കൂട്ടം കാശ്മീർ വിദ്യാർത്ഥികൾ രാജ്യത്തിന്റെ അതിർത്തിക്ക് സമീപം കുടുങ്ങിക്കിടക്കുകയാണെന്ന് ഗ്രേറ്റർ കാശ്മീർ റിപ്പോർട്ട് ചെയ്തതായി മറ്റൊരു മാധ്യമം റിപ്പോർട്ടു ചെയ്തു.

ബംഗ്ലാദേശിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധികാരികൾ കാശ്മീരി വിദ്യാർത്ഥികളോട് ഹോസ്റ്റലുകൾ ഉപേക്ഷിച്ച് ഇന്ത്യയിലേക്ക് മടങ്ങാൻ ആവശ്യപ്പെട്ടതായി പേരു വെളിപ്പെടുത്താനാഗ്രഹിക്കാത്ത ഒരു വിദ്യാർത്ഥി പത്രത്തോട് പറഞ്ഞു. “പക്ഷേ, ഞങ്ങൾക്ക് ഇന്ത്യയിലേക്ക് പ്രവേശിക്കാൻ അനുവാദമുണ്ടായിരുന്നില്ല, കഴിഞ്ഞ നിരവധി മണിക്കൂറുകൾ മുതൽ ഞങ്ങൾ അതിർത്തിയിൽ കുടുങ്ങിക്കിടക്കുകയാണ്.”

കൊൽക്കത്തയിൽ നിന്നും ഡൽഹിയിലേയ്ക്കുള്ള വിമാനട്ടിക്കറ്റുകൾ ഉറപ്പാക്കിയിരുന്നെന്നും, പക്ഷേ, പശ്ചിമ ബംഗാൾ അതിർത്തിയ്ക്കടുത്ത് കുടുങ്ങിപ്പോയ അവർക്ക് മുന്നോട്ടുള്ള യാത്രയ്ക്ക് അനുവാദം കിട്ടിയില്ലെന്നും മറ്റൊരു കാശ്മീരി വിദ്യാർത്ഥി അറിയിച്ചു. “ഇവിടെ ഞങ്ങൾക്ക് താമസിക്കാൻ പറ്റില്ല, കാരണം അത് വളരെ അപകടകരമാണ്. ഞങ്ങൾ തികച്ചും നിരത്തുകളിലാണ്. ഞങ്ങളെ സഹായിക്കൂ, ഞങ്ങളെ രക്ഷിക്കൂ. ഞങ്ങൾ മരണത്തിന്റെ വക്കിലാണ്.” വിദ്യാർത്ഥി പറഞ്ഞു.