ന്യൂഡൽഹി:
കൊറോണ കേസുകള്‍ നിയന്ത്രിക്കുന്നതില്‍ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യ മികച്ച പ്രകടനം കാഴ്ചവച്ചെങ്കിലും, മെയ് പകുതിയോടെ 13 ലക്ഷം പേര്‍ക്ക് രോഗ ബാധയുണ്ടാകാന്‍ സാധ്യതയെന്ന് ശാസ്ത്രജ്ഞര്‍. ഡാറ്റാ സയന്റിസ്റ്റുകളടങ്ങുന്ന കോവ്-ഇന്‍ഡ്-19 എന്ന ഇന്ററര്‍ ഡിസിപ്ലിനറി ഗ്രൂപ്പ് നടത്തിയ ഗവേഷണങ്ങളുടെ അടിസ്ഥാനത്തിലാണ് മുന്നറിയിപ്പ്. ഇന്ത്യയില്‍ വൈറസ് പരിശോധന താരതമ്യേന കുറവാണെന്ന് ചൂണ്ടിക്കാട്ടിയാണ് റിപ്പോര്‍ട്ട്.
മാര്‍ച്ച് 18 നകം 11,500 പേരെ മാത്രമേ വൈറസ് ടെസ്റ്റിങ്ങിന് വിധേയരാക്കിയിട്ടുള്ളൂ. കൊവിഡ് 19 ചികിത്സിക്കുന്നതിനായി അംഗീകൃത വാക്സിനോ മരുന്നോ ഇല്ലാത്തതിനാല്‍ രോഗ ബാധയുടെ രണ്ടാം ഘട്ടത്തിലും മൂന്നാം ഘട്ടത്തിലും ഇന്ത്യയുടെ ആരോഗ്യസംരക്ഷണ സംവിധാനത്തിൽ വിനാശകരമായ പ്രത്യാഘാതങ്ങള്‍ക്ക് സാധ്യതയുണ്ടെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു.