Mon. Dec 23rd, 2024
ഇസ്ലാമാബാദ്:

 
പാക്കിസ്ഥാനിൽ കൊറോണ വൈറസ് ബാധിച്ച് ഇതുവരെ ഏഴുപേർ മരിച്ചതായി സർക്കാർ അറിയിച്ചു. ആയിരം പേരെയെങ്കിലും കൊറോണ വൈറസ് ബാധിച്ചിട്ടുണ്ട്.

കൊറോണ വൈറസ് ബാധ കാരണം ആഭ്യന്തര വിമാനസർവ്വീസുകൾ നിർത്തിവെക്കാൻ സർക്കാർ തീരുമാനിച്ചു. ഈ നിരോധനം വ്യാഴാഴ്ച മുതൽ നടപ്പിലാകുമെന്ന് വ്യോമയാന മന്ത്രാലയത്തിലെ പ്രതിനിധി അബ്ദുൾ സത്താർ ഖോക്കർ അറിയിച്ചതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ടു ചെയ്തു. ട്രെയിൻ ഗതാഗതവും, അന്താരാഷ്ട്ര വിമാന സർവ്വീസുകളും മുൻപു തന്നെ ഇസ്ലാമാബാദിൽ നിർത്തലാക്കിയിരുന്നു.

ഇറാനിൽ നിന്നു തിരിച്ചുവന്നവരെയാണ് ആദ്യം കൊറോണ വൈറസ് ബാധിച്ചിരുന്നതെങ്കിലും പിന്നീട് രാജ്യത്ത് തന്നെയുള്ളവർക്കും രോഗം ബാധിച്ചതായി തെളിയുകയായിരുന്നു.