Thu. Dec 19th, 2024
ന്യൂഡൽഹി:

 
രാജ്യത്ത് കൊറോണ വൈറസ് ബാധയേറ്റവരുടെ എണ്ണം 500 കടന്നു. പതിനൊന്ന് മരണങ്ങളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. അടുത്ത 21 ദിവസത്തേക്ക് രാജ്യത്താകമാനം സമ്പൂര്‍ണ്ണ ലോക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.

സാമൂഹിക അകലം പാലിക്കുക അനിവാര്യമാണെന്നും കൊറോണയെ നേരിടാന്‍ മറ്റുവഴികളില്ലെന്നും ഈ സാഹചര്യത്തില്‍ എല്ലാവരും വീടുകളില്‍ തന്നെ തുടരണമെന്നുമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തത്. അതേസമയം, രാജ്യത്ത് ചികിത്സയില്‍ കഴിയുന്ന 41 പേര്‍ ആശുപത്രി വിട്ടത് ഒരു ശുഭസൂചനയാണ്.