ഇറാൻ:
ഇറാനിൽ ഇതുവരെ 33 ദശലക്ഷം ആളുകളിൽ കൊറോണ ടെസ്റ്റ് നടത്തിയതായി ആരോഗ്യ മന്ത്രി സയീദ് നമാക്കി വ്യക്തമാക്കി. നാല്പതിനായിരത്തോളം മെഡിക്കൽ സ്റ്റാഫുകളാണ് ഇതിനായി പ്രവർത്തിച്ചതെന്നും ഒരു ലക്ഷത്തി നാല്പത്തി അയ്യായിരം പേരാണ് ഇപ്പോൾ വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. ഇറാനിൽ ഇരുപതിനായിരത്തി അറുന്നൂറ്റി പത്ത് പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിരിക്കുന്നതെന്നും ആയിരത്തി അഞ്ഞൂറ്റി അൻപത്തി ആറ് പേർ മരണപ്പെട്ടിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.