Sun. Feb 2nd, 2025
സ്പെയിൻ:

 
മൂന്ന് ദിവസത്തിനിടയിൽ രണ്ടിരട്ടിയോളം ആളുകൾ സ്പെയിനിൽ കൊവിഡ് രോഗബാധയേറ്റ് മരണപ്പെട്ടതായി റിപ്പോർട്ട്. നഴ്സുമാർ, ഡോക്ടർമാർ, മറ്റ് മെഡിക്കൽ സ്റ്റാഫുകൾ ഉൾപ്പെടെ നാലായിരത്തോളം പേർക്ക് വൈറസ് ബാധയേറ്റതായാണ് ആരോഗ്യ വകുപ്പ് പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നത്. ആവശ്യമായ പ്രതിരോധ കിറ്റുകൾ ലഭ്യമാകാതെ ഇരുന്നതാണ് ഇതിന് കാരണമെന്നും അറിയിച്ചു. പതിനഞ്ച് ദിവസത്തേക്കാണ് സ്പെയിനിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിരിക്കുന്നത്.