Sun. Dec 22nd, 2024
മണിപ്പൂർ:

 
ഇന്ത്യയുടെ വടക്ക് കിഴക്കൻ മേഖലയിലെ മണിപ്പൂരിൽ ആദ്യ കൊവിഡ് ബാധ സ്ഥിരീകരിച്ചു. യുകെയിൽ നിന്ന് മടങ്ങിയെത്തിയ ഇരുപത്തിമൂന്നുകാരിക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ജവഹർലാൽ നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലാണ് രോഗിയുടെ ചികിത്സ നടക്കുന്നത്.

കൊറോണ വൈറസ് വ്യാപനം തടയാനായി മണിപ്പുരിൽ മാർച്ച് 31 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. വെസ്റ്റ് ബംഗാളിലും ഇന്ന് രണ്ട് കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.