Sun. Nov 17th, 2024
എറണാകുളം:

 
കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഈ മാസം മുപ്പത്തിയൊന്നു വരെ എറണാകുളം ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജില്ലയിൽ പലരച്ചരക്ക് അടക്കമുള്ള അവശ്യസാധനങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾ രാവിലെ ഏഴു മുതൽ വൈകുന്നേരം അഞ്ചു വരെ മാത്രമേ പ്രവർത്തിക്കാവൂ. ബാക്കിയുള്ള സ്ഥാപനങ്ങൾ അടച്ചിടേണ്ടതാണ്. എന്നാൽ മെഡിക്കൽ ഷോപ്പുകൾക്ക് ഈ സമയപരിധി ബാധകമല്ല.

കെഎസ്ആർടിസി ഉൾപ്പടെ പൊതുഗതാഗത സംവിധാനങ്ങൾ നിർത്തിവെച്ചു. പെട്രോൾ പമ്പ്, എൽപിജി എന്നീ സ്ഥാപനങ്ങൾ പ്രവർത്തിക്കും. ആരാധനാലയങ്ങളിൽ ആളുകൾ കൂടുന്ന ചടങ്ങുകൾ യാതൊരു കാരണവശാലും നടത്തരുതെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്. ഹോട്ടലുകൾ ഹോം ഡെലിവെറിയായി മാത്രമേ ഭക്ഷണം നൽകാവൂ.

സി ആർ പി സി സെക്ഷൻ 144 പ്രകാരം കൂട്ടം കൂടി നിൽക്കുന്നവർക്കെതിരെ നിയമനടപടി ഉണ്ടാകും. ഇതുകൂടാതെ ഇതര സംസ്ഥാനത്ത് നിന്നുള്ളവർ 14 ദിവസം നിരീക്ഷണത്തിൽ തുടരണം. സ്വകാര്യ വാഹനങ്ങളിൽ ഡ്രൈവർ കൂടാതെ ഒരാൾ മാത്രമേ സഞ്ചരിക്കാൻ പാടുള്ളൂ എന്ന നിർദ്ദേശവും നൽകിയിട്ടുണ്ട്.