Sun. Feb 23rd, 2025
ഖത്തർ:

 
കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഖത്തറിൽ വിമാനസർവ്വീസുകൾ റദ്ദാക്കി. എന്നാൽ ഇത് രാജ്യത്തെ പൗരന്മാർക്ക് ബാധകമല്ലെന്ന് അധികൃതർ വ്യക്തമാക്കി. ഇതു കൂടാതെ സാമ്പത്തിക ഉത്തേജന നടപടികളും ഖത്തർ ഗവൺമെന്റ് സ്വീകരിച്ചിട്ടുണ്ട്.

23 ബില്യൺ യുഎസ് ഡോളറാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഖത്തറിൽ ഇന്നലെ വരെ 401 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. എന്നാൽ ഇതുവരെ ഒരു മരണവും റിപ്പോർട്ട് ചെയ്തിട്ടില്ല.