Sun. Feb 23rd, 2025
തൃശൂര്‍:

കൊവിഡ് 19 സുരക്ഷാ നിര്‍ദ്ദേശങ്ങൾ ലംഘിച്ച് പള്ളിയിൽ കുര്‍ബാന നടത്തിയ  തൃശൂര്‍ ചാലക്കുടി കൂടപ്പുഴ നിത്യ സഹായമാത പളളി വികാരി ഫാദര്‍ പോളി പടയാട്ടി അറസ്റ്റിൽ. കൊവിഡ് 19 ജാഗ്രതയുടേയും മുൻകരുതലിന്‍റെയും പശ്ചാത്തലത്തിൽ ആളുകൂടുന്ന ചടങ്ങുകളും പ്രാര്‍ത്ഥനകളും ഒഴിവാക്കണമെന്ന സർക്കാർ നിർദ്ദേശത്തെ ലംഖിച്ചതിനാണ് നടപടി. വിലക്ക് ലംഘിച്ച് പള്ളിയിൽ നടത്തിയ കുര്‍ബാനക്ക് നൂറോളം പേരാണ് എത്തിയത്.

By Arya MR