Fri. Jan 3rd, 2025
കാസർഗോഡ്:

സംസ്ഥാനത്തെ കാസർഗോഡ്, പത്തനംതിട്ട ജില്ലകളിൽ കൂടുതൽ ഐസൊലേഷൻ സെന്ററുകൾ തുറക്കാൻ ആരോഗ്യ വകുപ്പ് തീരുമാനിച്ചു. എന്നാൽ കൊവിഡ് 19 വൈറസ് വ്യാപനം തടയാൻ ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ ഇന്ന് അവൈലബിൾ കാബിനറ്റ് യോഗം ചേരുന്നുണ്ട്.  കാനഡയിൽ നിന്നെത്തിയ ഒരാൾക്കൂടി പത്തനംതിട്ടിയിൽ ആശുപത്രിയിൽ നിരീക്ഷണത്തിലായതോടെ  ജില്ലയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലും ഐസൊലേഷൻ കേന്ദ്രങ്ങൾ തുറക്കാൻ ജില്ലാ കളക്ടർ പിബി നൂഹ് നിർദ്ദേശം നൽകി. അതേസമയം കാസർഗോഡ്  44 ഐസൊലേഷൻ വാർഡുകളും കൊവിഡ് സെന്ററുകളും തുടങ്ങുമെന്ന് കളക്ടർ  സജിത് ബാബുവും അറിയിച്ചു.

By Arya MR