Wed. Jan 22nd, 2025

ആഗോളതലത്തില്‍ കൊവിഡ് 19 വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം പതിനാലായിരത്തി അറുനൂറ് കവിഞ്ഞു. ലോകമെമ്പാടും 3,35,403 ആളുകൾക്കാണ് ഇപ്പോൾ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്നലെ മാത്രം ഇറ്റലിയിൽ 651 പേരാണ് കൊറോണ ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്തെ മരണ സംഖ്യ 5,476 ആയി. അതേസമയം, അമേരിക്കയിൽ മരണ സംഖ്യ നാനൂറ് കവിഞ്ഞു. കാനഡയില്‍ അന്‍പത് ശതമാനത്തിന്‍റെ വര്‍ധനവാണ് മരണസംഖ്യയില്‍ ഉണ്ടായിരിക്കുന്നത്. ഫ്രാൻ‌സിൽ ഒരു ഡോക്ടർ ഉൾപ്പെടെ 600 പേരിലധികം മരണപ്പെട്ടതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.

By Athira Sreekumar

Digital Journalist at Woke Malayalam