Sun. Dec 22nd, 2024
ഡൽഹി:

രാജ്യത്തെ 75 ജില്ലകളിൽ പ്രഖ്യാപിച്ച ലോക്ക് ഡൗൺ ഉടൻ നടപ്പാക്കണമെന്ന കർശന നിർദ്ദേശവുമായി കേന്ദ്ര സർക്കാർ.  ഇത് നടപ്പാക്കിയിട്ടും അനുസരിക്കാത്തവരുണ്ടെങ്കിൽ ശക്തമായ നിയമനടപടി സ്വീകരിക്കാനും കേന്ദ്രസർക്കാർ പ്രസ് ഇൻഫോർമേഷൻ ബ്യൂറോ വഴി കർശന നിർദേശം നൽകിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ഏഴ് ജില്ലകൾ ഉൾപ്പെടെ ലോക്ക് ഡൗൺ ചെയ്യണമെന്ന് നിർദ്ദേശിച്ചെങ്കിലും പല സംസ്ഥാനങ്ങളും ഇത് പാലിക്കാത്തതിനെ തുടർന്നാണ് കേന്ദ്രത്തിന്റെ ഇടപെടൽ. കേന്ദ്രം നിർദ്ദേശിച്ച ലോക്ക് ഡൗൺ നടപ്പാക്കാണോ എന്ന കാര്യത്തിൽ അന്തിമ തീരുമാനം ഇന്ന് മന്ത്രിസഭാ യോഗം ചേർന്നെടുക്കുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ  അറിയിച്ചത്. 

 

By Arya MR