Mon. Dec 23rd, 2024
തിരുവനന്തപുരം:

കൊവിഡ് 19 പ്രതിരോധം ശക്തമാകുന്നതിന്‍റെ ഭാഗമായി തിരുവനന്തപുരത്ത് ജനങ്ങള്‍ സംഘടിക്കുന്നതിനും കൂട്ടംകൂടുന്നതിനും വിലക്കേർപ്പെടുത്തി. അതേസമയം, പത്തനംതിട്ടയിൽ ഇന്നലെ മൂന്ന് പേരെ കൂടി ഐസൊലേഷനിൽ പ്രവേശിപ്പിച്ചു. ഇതോടെ ജില്ലയിൽ ഐസൊലേഷനിൽ കഴിയുന്നവരുടെ എണ്ണം 19 ആയി.  സംസ്ഥാനത്ത് നാൽപ്പത്തി 4,396 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതിൽ 225 പേരാണ് ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവർ. സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കർശനമാക്കിയതിന്റെ ഭാഗമായി സർക്കാർ ജീവനക്കാർ മാർച്ച് 31 വരെ ഒന്നിടവിട്ട ദിവസം ഓഫീസിലെത്തിയാൽ മതിയെന്ന് നിർദ്ദേശിച്ചു. കൂടാതെ  എട്ട്, ഒൻപത് ക്ലാസുകളിലെ പരീക്ഷകളടക്കം ഉപേക്ഷിക്കാനും, സ്കൂൾ കോളേജ് അധ്യാപകർക്ക് അവധി നൽകാനും തീരുമാനിച്ചു. മാർച്ച് 28ന് ഉത്‌സവത്തിനായി തുറക്കുന്ന ശബരിമലയിൽ ഭക്തരെ പ്രവേശിപ്പിക്കില്ല.

By Arya MR