Mon. Dec 23rd, 2024
ഡൽഹി:

കൊവിഡ് 19 കൂടുതൽ സംസ്ഥാനങ്ങളിലേക്ക് പടരുന്ന സാഹചര്യത്തിൽ പ്രതിരോധത്തിന്റെ ഭാഗമായി  അടുത്ത മൂന്ന് മുതൽ നാല് ആഴ്ച്ച വരെ നിർണ്ണായകമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സാമൂഹിക അകലം പാലിക്കുക നിർബന്ധമാണെന്നും സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരോട് ഇക്കാര്യത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രവും സംസ്ഥാനവും ഒരുമിച്ച് പ്രവർത്തിക്കേണ്ടത് അനിവാര്യമാണെന്നും ജനങ്ങളുടെ പരിഭ്രാന്തി അകറ്റണമെന്നും മുഖ്യമന്ത്രിമാരുമായി വീഡിയോ കോൺഫറൻസ് വഴി നടത്തിയ കൂടിക്കാഴ്ച്ചയിൽ മോദി കൂട്ടിച്ചേർത്തു.

By Arya MR