Mon. Dec 23rd, 2024
കൊച്ചി:

എറണാകുളം ജില്ലയില്‍ നിരീക്ഷണത്തിൽ കഴിയുന്ന 26 പേരുടെ പരിശോധന ഫലങ്ങൾ നെഗറ്റിവ്. പരിശോധനയ്ക്ക് അയച്ച 33 പേരിൽ 26 പേരുടെ പരിശോധനാ ഫലങ്ങളാണ് ഇന്ന് വന്നിരിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും റോഡ് മാർഗവും ട്രെയിനിലും ജില്ലയിലെത്തിയവരുടെ വിവരങ്ങള്‍ സി ട്രാക്കർ സാങ്കേതികവിദ്യ ഉപയോഗിച്ച് കണ്ടെത്തുമെന്നും ഇന്ന് മുതല്‍ ജില്ലയില്‍ നിരീക്ഷണം കൂടുതല്‍ ശക്തമാക്കുമെന്നും മന്ത്രി വി എസ് സുനിൽ കുമാർ  അറിയിച്ചു. രോഗമില്ലെന്ന് തെളിഞ്ഞ ലണ്ടൻ പൗരന്മാരെ തിരികെ അയക്കുന്നതിനുള്ള നടപടികള്‍ തുടങ്ങിയതായും അദ്ദേഹം വ്യക്തമാക്കി. എന്നാൽ രോഗം ആദ്യം സ്ഥിരീകരിച്ച ഇംഗ്ലണ്ട് സ്വദേശിയുടെ നില പൂർണമായും തൃപ്തികരമല്ലെന്ന് ഡോക്ടർമാർ അറിയിച്ചു. എറണാകുളം ജില്ലയില്‍ 9 പേർക്കാണ് ഇതുവരെ കൊറോണ സ്ഥിരീകരിച്ചത്.

By Athira Sreekumar

Digital Journalist at Woke Malayalam