Mon. Dec 23rd, 2024
ഡൽഹി:

രാജ്യത്തെ കൊവിഡ് 19 പ്രതിസന്ധി തരണം ചെയ്യാൻ മാർച്ച് 22 ഞായറാഴ്ച ജനത കർഫ്യു പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഞായറാഴ്ച രാവിലെ ഏഴ് മണി മുതൽ രാത്രി ഒൻപത് മണി വരെ രാജ്യത്തെ എല്ലാ പൗരന്മാരും സ്വയം ജനത കർഫ്യു പാലിക്കണമെന്നും ഈ സമയത്ത് ആരും പുറത്തിറങ്ങരുതെന്നും റോഡിലിറങ്ങരുതെന്നുമാണ് ഇന്നലെ രാത്രി രാജ്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരിക്കുന്നത്.  രാജ്യത്ത് 65 വയസിന് മുകളിലുള്ളവരും 10 വയസ്സിന് താഴെയുള്ളവരും ഒരു കാരണവശാലും ഇനി വരുന്ന ദിവസങ്ങളിൽ വീടിന് പുറത്തുപോകരുതെന്ന ആരോഗ്യമന്ത്രാലയത്തിന്റെ അറിയിപ്പും അദ്ദേഹം ഇന്നലെ ആവർത്തിച്ചു.രാജ്യത്ത് ആവശ്യ സാധനങ്ങൾക്ക് ഒരു ക്ഷാമവുമില്ലെന്നും അനാവശ്യമായി സാധനങ്ങൾ വാങ്ങിക്കൂട്ടരുതെന്നും പ്രധാനമന്ത്രി ഇന്നലെ പറഞ്ഞു. കൊറോണയെ തുടർന്നുണ്ടാകുന്ന സാമ്പത്തിക പ്രതിസന്ധി നേരിടാൻ  ധനമന്ത്രി നിർമ്മലാ സീതാരാമന്റെ നേതൃത്വത്തിൽ ഒരു കർമ്മ സേനയെ നിയോഗിച്ച് ഒരു സാമ്പത്തിക പാക്കേജ് രൂപവത്കരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

By Arya MR