Fri. Nov 22nd, 2024
ഡൽഹി:

നീണ്ട ഏഴ് വർഷത്തെ നിയമ പോരാട്ടത്തിന് ശേഷം ഇന്ത്യയെ നടുക്കിയ ഡൽഹി നിർഭയ ബലാത്സംഗക്കേസിലെ പ്രതികൾക്ക് വധശിക്ഷ നടപ്പാക്കി. മാർച്ച് അഞ്ചിന് പുറപ്പെടുവിച്ച മരണവാറണ്ട് പ്രകാരമാണ് പ്രതികളായ  മുകേഷ് കുമാര്‍ സിംഗ്, അക്ഷയ് താക്കൂര്‍, വിനയ് ശര്‍മ, പവന്‍ ഗുപ്ത എന്നീ പ്രതികളെ ഇന്ന് രാവിലെ കൃത്യം അഞ്ച് മുപ്പതിന് ഡൽഹി തീഹാർ ജയിലിൽ തൂക്കിലേറ്റിയത്. കുറ്റവാളികൾ ഇന്നലെ സുപ്രീം കോടതിയിൽ സമർപ്പിച്ച തിരുത്തൽ ഹർജിയും രാഷ്ട്രപതിയ്ക്ക് സമർപ്പിച്ച ദയാ ഹർജിയും തള്ളിയിരുന്നു. കേസിലെ ഒന്നാം പ്രതിയായിരുന്ന  രാം സിങ് 2013 മാര്‍ച്ച് 11ന് ജയിലില്‍ വെച്ച് ആത്മഹത്യ ചെയ്തിരുന്നു. മറ്റൊരു പ്രതിയെ പ്രായ പൂർത്തിയാകാത്തതിനാൽ കോടതി വെറുതെ വിട്ടിരുന്നു. 2012 ഡിസംബർ 16 നായിരുന്നു രാജ്യത്തെ നടുക്കിയ നിർഭയ ബലാത്സംഗം നടന്നത്.  

By Arya MR