Mon. Nov 25th, 2024
തിരുവനന്തപുരം:

കൊവിഡ് 19 പശ്ചാത്തലത്തിൽ കേരളത്തിന് പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. 20,000 കോടി രൂപയുടെ സാമ്പത്തിക പാക്കേജാണ് ഇന്നലെ നടന്ന വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചത്. സംസ്ഥാനത്ത് എപിഎല്‍, ബിപിഎല്‍ വ്യത്യാസമില്ലാതെ എല്ലാര്‍ക്കും ഒരു മാസത്തെ സൗജന്യ ഭക്ഷ്യധാന്യം നൽകുമെന്നും ഏപ്രിൽ മാസം മുതൽ ഹോട്ടലുകളിൽ നിന്ന് 20 രൂപയ്ക്ക് ഊണ് ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. രണ്ട് മാസത്തെ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ഈ മാസം തന്നെ നൽകുമെന്നും ബിപിഎല്ലുകാരില്‍ സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ വാങ്ങാത്തവര്‍ക്ക് 1000 രൂപ വീതം നൽകുമെന്നും മുഖ്യമന്ത്രി ഇന്നലെ പ്രഖ്യാപിച്ചു. 

By Athira Sreekumar

Digital Journalist at Woke Malayalam