Sun. Jan 19th, 2025
മുംബൈ:

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനതാ കർഫ്യൂ ആഹ്വാനത്തിന് പിന്തുണയുമായി ക്രിക്കറ്റ് താരങ്ങളും രംഗത്തെത്തി. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലി, ഓപ്പണര്‍മാരായ കെഎല്‍ രാഹുല്‍, ശിഖര്‍ ധവാന്‍, ഓള്‍റൗണ്ടര്‍ ആര്‍ അശ്വിന്‍, വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്ത് എന്നിവരാണ് പിന്തുണ അറിയിച്ചത്. ഉത്തരവാദിത്ത്വബോധമുള്ള ജനതയായ നമ്മൾ കൊറോണയെ തടുക്കാൻ പ്രധാനമന്ത്രിയുടെ നിർദ്ദേശം പാലിക്കണമെന്നാണ് വിരാട് കോഹ്ലി ട്വീറ്റ് ചെയ്തത്.

By Athira Sreekumar

Digital Journalist at Woke Malayalam