Mon. Dec 23rd, 2024
പത്തനംതിട്ട:

കൊവിഡ് 19 നിരീക്ഷണത്തില്‍ കഴിയുന്നവര്‍ സമയപരിധി കഴിയും മുന്‍പേ പുറത്തിറങ്ങിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പത്തനംതിട്ട ജില്ലാ കളക്ടര്‍ പിബി നൂഹ് മുന്നറിയിപ്പ് നല്‍കി. കൊവിഡ് 19 വൈറസ് ബാധയെ തടയേണ്ടത് സമൂഹത്തിന്‍റെ കൂട്ടായ ഉത്തരവാദിത്തമാണെന്നും അതു മനസ്സിലാക്കി എല്ലാവരും പ്രവര്‍ത്തിക്കണമെന്നും കളക്ടര്‍ പറഞ്ഞു. അതേസമയം, പത്തനംതിട്ടയിൽ ഇന്നലെ രണ്ട് പേരെ കൂടി ആശുപത്രിയിൽ നിരീക്ഷണത്തിലാക്കി. നിലവിൽ ജില്ലയിൽ 24 പേർ ആശുപത്രിയിലും  രണ്ടായിരത്തിലേറെ പേര്‍ വീടുകളിലും നിരീക്ഷണത്തിലുണ്ട്.

By Arya MR