Mon. Dec 23rd, 2024
തൃശൂർ:

കൊവിഡ് ബാധയ്ക്ക് വ്യാജചികിത്സ നൽകിയതിന്‍റെ പേരിൽ വ്യാജവൈദ്യൻ മോഹനൻ വൈദ്യരെ അറസ്റ്റ് ചെയ്തു. കൊവിഡ് 19ന് വ്യാജ ചികിത്സ നടത്തുന്നുവെന്ന രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ പൊലീസിന്‍റെയും ഡിഎംഒയുടെയും നേതൃത്വത്തിൽ മോഹനൻ വൈദ്യരുടെ ചികിത്സ കേന്ദ്രമായ തൃശൂരിലെ രായിരത്ത് ഹെറിറ്റേജിൽ നടന്ന റെയ്ഡിന് ശേഷമായിരുന്നു അറസ്റ്റ്. ജാമ്യമില്ലാക്കുറ്റം ചുമത്തിയാണ് മോഹനൻ വൈദ്യരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

By Athira Sreekumar

Digital Journalist at Woke Malayalam