Mon. Dec 23rd, 2024
റിയാദ്:

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സൗദിയിൽ മക്കയും മദീനയും ഒഴികെയുള്ള എല്ലാ പള്ളികളിലെയും നമസ്‌കാരങ്ങൾ ഒരു അറിയിപ്പുണ്ടാകുന്നതുവരെ നിർത്തിവെച്ചതായി ഉന്നത പണ്ഡിത സഭ അറിയിച്ചു. പള്ളികളിൽ കൃത്യസമയത്തു ബാങ്ക് വിളിക്കുമെന്നും വീടുകളിൽ നമസ്കരിക്കാമെന്നുമാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.

ഇത് കൂടാതെ അവശ്യസാധനങ്ങൾ ഉണ്ടായിട്ടും നൽകാതെ ഇരിക്കുകയോ വില അനാവശ്യമായി കൂട്ടി വിൽക്കുകയോ ചെയ്താൽ ഒരു കോടി റിയാൽ വരെ പിഴ നൽകേണ്ടതായി വരുമെന്ന് സൗദി പബ്ലിക് പ്രോസിക്യുഷൻ. വാണിജ്യ, വ്യവസായിക, കാർഷിക ഉൽപന്നങ്ങളും ജനങ്ങൾക്ക് വേണ്ടിയുള്ള സേവനങ്ങളുമായി ബന്ധപ്പെട്ട മുഴുവൻ മേഖലകളിലും ഇത്തരത്തിൽ നിയമലംഘനം നടത്തുകയും അനാവശ്യ മത്സരം സൃഷ്ടിക്കുന്നവർക്ക് എതിരെയാണ് നടപടിയെന്നും അധികൃതർ വ്യക്തമാക്കി.

By Athira Sreekumar

Digital Journalist at Woke Malayalam