Thu. Jan 23rd, 2025

കുവൈത്ത് സിറ്റി:

കൊവിഡ് 19 വൈറസ് ആഗോളവ്യാപകമായി പടരുന്ന സാഹചര്യത്തിൽ അനാവശ്യമായി പുറത്തിറങ്ങി നടക്കരുതെന്നതടക്കമുള്ള നിയമങ്ങള്‍ പാലിക്കാത്ത വിദേശികളെ നാടുകടത്തുമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രി അനസ് അല്‍ സാലിഹ് അറിയിച്ചു. രോഗത്തെ പ്രതിരോധിക്കാനായി സര്‍ക്കാര്‍ സ്വീകരിച്ച നടപടികളുമായി ജനങ്ങള്‍ സഹകരിച്ചില്ലെങ്കില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്താനും മടിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുവൈത്തിൽ വൈറസ് ബാധിച്ചവരുടെ എണ്ണം 130 ആയതായും അധികൃതർ വ്യക്തമാക്കി.

By Arya MR