Mon. Dec 23rd, 2024

ലോകത്ത് ഇതുവരെ കൊവിഡ് ബാധയേറ്റ് മരിച്ചവരുടെ എണ്ണം 7,965 ആയി. 1,98,178 പേർ ചികിത്സയിൽ ഉണ്ടെന്നും 81,728 പേർ രോഗ മുക്തി നേടിയെന്നുമാണ് റിപ്പോർട്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇറ്റലിയിൽ 345 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചിരിക്കുന്നത്. ഇറ്റലിയിലെ സ്ഥിതിഗതികൾ രൂക്ഷമായി തുടരുകയാണെന്നാണ് ഓദ്യോഗിക വൃത്തങ്ങളുടെ റിപ്പോർട്ട്.

എന്നാൽ ഇറ്റലിയിൽ കുടുങ്ങി കിടക്കുന്ന 300 ഓളം ഇന്ത്യൻ വിദ്യാർത്ഥികളെ സഹായിക്കാൻ എല്ലാ നടപടികളും സ്വീകരിച്ചതായി ഇറ്റലിയിലെ ഇന്ത്യൻ എംബസി അറിയിച്ചു. വിദ്യാർത്ഥികളുടെ സാമ്പിളുകൾ ശേഖരിച്ചെന്നും ഇതിന്റെ പരിശോധന ഫലം ഉടൻ ലഭ്യമാകുമെന്നും അധികൃതർ വ്യക്തമാക്കി.

 

By Athira Sreekumar

Digital Journalist at Woke Malayalam