Thu. Dec 19th, 2024
മലപ്പുറം:

മലപ്പുറം ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ച രണ്ടുപേരുടേയും കാസർകോട് ജില്ലയിലെ ഒരാളുടേയും റൂട്ട് മാപ്പ് ഇന്ന് തയാറാക്കും. മലപ്പുറത്തെ രോഗികൾ മഞ്ചേരി ഗവൺമെന്റ് മെഡിക്കൽ കോളേജിലും കാസർകോട്ടെ രോഗി കാസർകോട് ജനറൽ ആശുപത്രിയിലും ചികിത്സയിലാണ്. ഉംറ തീർത്ഥാടനം കഴിഞ്ഞ് ജിദ്ദയില്‍ നിന്നെത്തിയ രണ്ടു സ്ത്രീകള്‍ക്കാണ് മലപ്പുറത്ത് രോഗം സ്ഥിരീകരിച്ചത്. കാസർഗോഡ് രോഗബാധിതനായത് ദുബായിൽ നിന്നെത്തിയ ആളാണ്. ഇവരുമായി അടുത്തിടപഴകിയവർ  കണ്‍ട്രോള്‍ സെല്ലുമായി ബന്ധപ്പെടാൻ ആരോഗ്യവകുപ്പ് നിർദേശിച്ചിട്ടുണ്ട്. 

By Arya MR