Thu. Jan 23rd, 2025
മുംബൈ:
മഹാരാഷ്ട്രയിൽ കോവിഡ് 19 ബാധിച്ച് ഒരാൾ കൂടി മരിച്ചു. കസ്തൂർബാ ആശുപത്രിയില്‍ ചികിത്സയിലിരുന്ന അറുപത്തിനാലുകാരനാണ് മരിച്ചത്. ദുബായിൽ നിന്ന് ഈ മാസം എത്തിയ ഇദ്ദേഹം ആദ്യഘട്ടത്തിൽ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ പട്ടികയിലുണ്ടായിരുന്നു. കടുത്ത രക്തസമ്മർദ്ദവും പ്രമേഹവും കാരണം ഇദ്ദേഹത്തിന്റെ നില അതീവ ഗുരുതരമായി തുടരുകയായിരുന്നു. ഇന്ന് രാവിലെയാണ് മരണം സ്ഥിരീകരിച്ചത്. രാജ്യത്തെ മൂന്നാമത്തെ കോവിഡ് 19 മരണമാണിത്.

 

By Arya MR