Wed. Jan 22nd, 2025

കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കർശന യാത്ര നിയന്ത്രണങ്ങളുമായി കേന്ദ്രസർക്കാർ. യൂറോപ്പ്യൻ യൂണിയൻ, യൂറോപ്പ്യൻ ഫ്രീ ട്രേഡ് അസോസിയേഷൻ, തുർക്കി, യുകെ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഇന്ത്യയിൽ കർശന വിലക്ക് ഏർപ്പെടുത്തി. അതേപോലെ, ഖത്തർ, ഒമാൻ, തുടങ്ങിയ യുഎഇ രാജ്യങ്ങളിൽ നിന്നുള്ള വരെ കർശനമായും ക്വാറന്റൈൻ ചെയ്യാനും നിർദ്ദേശം നൽകി.

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 115 ആയ സാഹചര്യത്തിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപങ്ങളും അടച്ചുപൂട്ടാൻ ഇന്നലെ കേന്ദ്രം അറിയിപ്പ് നൽകിയിരുന്നു. അതേസമയം, താജ്മഹൽ ഉൾപ്പെടെ രാജ്യത്തൊട്ടാകെയുള്ള എല്ലാ സംരക്ഷിത സ്മാരകങ്ങളും കേന്ദ്ര മ്യൂസിയങ്ങളും  അടച്ചിടുമെന്ന് കേന്ദ്ര സാംസ്കാരിക മന്ത്രി പ്രഹ്‌ളാദ് പട്ടേൽ അറിയിച്ചു. അതേസമയം, പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വീട്ടിൽ നിരീക്ഷണത്തിലുള്ളവരുടെ കൈകളിൽ സീൽ അടിക്കുന്ന രീതിയും ആരംഭിച്ചിട്ടുണ്ട്. മഹാരാഷ്ട്രയിൽ ഇന്ന് ഒരു മൂന്ന് വയസുകാരന് കൂടി കൊറോണ സ്ഥിതീകരിച്ചതോടെ സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം 40 ആയി.

By Athira Sreekumar

Digital Journalist at Woke Malayalam