Thu. Jan 23rd, 2025
റോം:

കൊവിഡ് 19 രോഗബാധയെ തുടർന്ന് ലോകത്ത് മരണം എഴായിരം കവിഞ്ഞു. കൊറോണ ബാധിതരുടെ എണ്ണം ഒരു ലക്ഷത്തി എൺപതിനായിരമായിരിക്കുകയാണ്.  ഇറ്റലിക്ക് പിന്നാലെ ഫ്രാൻസും ജനങ്ങൾ പുറത്തിറങ്ങുന്നത് വിലക്കി. സ്വിറ്റ്സർലൻഡും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.  ഇറ്റലിയിൽ ഇന്നലെ മാത്രം 349 പേർ മരിച്ചതോടെ മരണസംഖ്യ 2,100 ആയി. മരുന്നുകൾക്കും കടുത്ത ക്ഷാമം നേരിടുന്ന ഇറ്റലി  രക്ഷപ്പെടാൻ സാധ്യതയുള്ളവർക്ക് മാത്രം ചികിത്സ എന്ന രീതിയിലേക്ക് മാറിക്കഴിഞ്ഞു. ഇതോടെ രാജ്യത്ത് പ്രായമായവർ കൂട്ടത്തോടെ മരിക്കുന്ന അവസ്ഥയാണ്. 

By Arya MR