Wed. Jan 22nd, 2025
പന്തളം:

കോവിഡ് 19 പശ്ചാത്തലത്തിൽ സാമൂഹിക മാധ്യമങ്ങളിൽ വ്യാജപ്രചരണം നടത്തിയ പത്തനംതിട്ട സ്വദേശയ്ക്കെതിരേ കേസെടുത്തു. ഇറ്റലിയിൽ നിന്നെത്തിയ പന്തളം സ്വദേശിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചെന്ന വ്യാജ പ്രചരണം നടത്തിയതിനാണ് പ്രവാസിയ്‌ക്കെതിരെ പന്തളം പോലീസ് കേസെടുത്തത്. അതേസമയം ജില്ലയിൽ  1254 പേരാണ് നിലവിൽ നിരീക്ഷണത്തിലുള്ളത്. ഇതിൽ 21 പേർ ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവരാണ്. ഇനി പന്ത്രണ്ട് പേരുടെ പരിശോധനാ ഫലം മാത്രമാണ് ജില്ലയിൽ വരാനുള്ളത്. ഇന്നലെ വന്ന പരിശോധ റിപ്പോർട്ടുകൾ എല്ലാം നെഗറ്റിവായിരുന്നു.

By Arya MR